കൊച്ചി: ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി ബംപർ ലോട്ടറി നടത്താൻ സർക്കാർ തയാറാകണമെന്ന് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേമനിധിയിൽ അംഗമല്ലാത്ത തൊഴിലാളികൾക്കുകൂടി പരിരക്ഷ ഉറപ്പാക്കാൻ ഇതുവഴി സാധ്യമാകും. സമ്മാനഘടന ആകർഷകമല്ലാത്തതിനാൽ ടിക്കറ്റുകളുടെ ചെറുകിട വില്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു കടമക്കുടി, സംസ്ഥാന കമ്മിറ്റിയംഗം പി.ഡി. വർഗീസ്, വർക്കിംഗ് വിമൻസ് ഫോറം ജില്ലാ പ്രസിഡന്റ് സജിനി തന്പി, ജോസഫ് സാർത്രോ, വി.കെ. ഗോപി, എം.എസ്. റെജി തുടങ്ങിയവർ പ്രസംഗിച്ചു.
ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി ബംപർ ലോട്ടറി നടത്തണം: എഐടിയുസി
01:37 AM May 23, 2018 | Deepika.com