മൂന്നാർ: കുറിഞ്ഞിപൂക്കുന്ന വേളയിൽ മൂന്നാർ സന്ദർശിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് കാമറകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടമായി 45 കാമറകളാണ് മൂന്നാറിൽ മിഴിതുറന്നത്. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതൽ ടൗണ്‍, മാട്ടുപ്പെട്ടി റോഡ്, രാജമല റോഡ്, ജിഎച്ച് റോഡ്, നല്ല തണ്ണി റോഡ്, കോളനി റോഡ് തുടങ്ങിയ 45 സ്ഥലങ്ങളിലാണ് പുതുതായി കാമറകൾ സ്ഥാപിച്ചത്.
ടൗണിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതു സഹായകമാകുമെന്നു ഡിവൈഎസ്പി എസ്. അഭിലാഷ് പറഞ്ഞു. നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം അടുത്തദിവസം ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ നിർവഹിക്കും.
സൂക്ഷിക്കുക... മൂന്നാർ കാമറ നിരീക്ഷണത്തിലാണ്
01:28 AM May 23, 2018 | Deepika.com