ജെ​സ്ന​യു​ടെ തി​രോ​ധാ​നം: അ​ന്വേ​ഷ​ണം ഉൗ​ർ​ജിത​മാക്ക​ണമെന്ന് വ​നി​താ ക​മ്മീ​ഷ​ൻ

01:28 AM May 23, 2018 | Deepika.com
കോ​​​ട്ട​​​യം: കാ​​​ഞ്ഞി​​​ര​​​പ്പ​​​ള​​​ളി സെ​​​ന്‍റ് ഡൊ​​​മി​​​നി​​​ക്സ് കോ​​​ള​​​ജി​​​ലെ ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​കോം വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യും എ​​​രു​​​മേ​​​ലി മു​​​ക്കു​​​ട്ടു​​​ത്ത​​​റ കു​​​ന്ന​​​ത്ത് ജെ​​​യിം​​​സ് ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​ളു​​​മാ​​​യ ജെ​​​സ്ന മ​​​രി​​​യ ജെ​​​യിം​​​സി​​​നെ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ.

ജെ​​​സ്ന​​​യു​​​ടെ തി​​​രോ​​​ധാ​​​നം അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ എം.​​​സി. ജോ​​​സ​​​ഫൈൻ ഡി​​​ജി​​​പി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യോ​​​ട് അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ജെ​​​സ്ന​​​യെ ഇ​​​തു​​വ​​​രെ ക​​​ണ്ടെ ത്താ​​​നാ​​​വാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 22 നാ​​​ണ് ജെ​​​സ്ന​​​യെ കാ​​​ണാ​​​താ​​​യ​​​ത്.