മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിനെ മല്പാനേറ്റ് ആയി ഉയർത്തി
01:28 AM May 23, 2018 | Deepika.com
കോട്ടയം: മല്പാൻ മാത്യു വെള്ളാനിക്കലച്ചന്റെ വസതിയായ, മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിനെ ചങ്ങനാശേരി അതിരൂപതയുടെ മല്പാനേറ്റ് ആയി ഉയർത്തി. അതിരൂപതാദിനാഘോഷത്തിൽ അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടമാണ് ഈ പ്രഖ്യാപനം നടത്തിയത്. മാർ സ്ലീവാ മല്പാനേറ്റ് എന്നായിരിക്കും അറിയപ്പെടുക. പൗരസ്ത്യ സുറിയാനി സഭാ പാരന്പര്യത്തിനും വിശുദ്ധ ലിഖിതങ്ങൾക്കും ഊന്നൽ കൊടുത്തു സഭാത്മകമായ തുടർ പരിശീലനം വൈദികർക്കും സമർപ്പിതർക്കും അല്മായർക്കും നല്കുക എന്നതാണ് ഈ മല്പാനേറ്റിന്റെ ലക്ഷ്യം. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പൈതൃകത്തിൽപ്പെട്ട ഒരു വൈദിക പരിശീലന കേന്ദ്രമായിരുന്നു മല്പാനേറ്റ്.