കോഴിക്കോട് : മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. വെസ്റ്റ്ഹില്‍ താഴക്കണ്ടിപറമ്പില് കെ.ടി. ജയന് (57) ആണ് അറസ്റ്റിലായത്. 20 ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
സംഭവം നടന്ന ദിവസം തന്നെ വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ എത്തിയിരുന്നതായാണു വിവരം. എന്നാല്‍, കേസെടുത്തിരുന്നില്ല. സംഭവം പുറത്തറിഞ്ഞതോടെ അന്നു തന്നെ മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും സ്റ്റേഷന് അധികൃതര്‍ കേസ് മൂടി വയ്ക്കുകയായിരുന്നത്രേ. അഡീഷണല്‍ എസ്ഐ കേസ് രജിസ്റ്റര്‍ ചെയ്യാതെ ഒത്തുകളിച്ചെന്നാണ് ആരോപണം.
എന്നാല്‍, സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിഞ്ഞതോടെ വിവരം ബാലാവകാശ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നു കമ്മീഷന് നിര്‍ദേശപ്രകാരം വെള്ളയില്‍ പോലീസ് കേസടുക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളയില്‍ സ്റ്റേഷനില്‍ ലോക്കപ്പ് ഇല്ലാത്തതിനാല്‍ നടക്കാവ് പോലീസ് സ്റ്റേഷനിലേക്കു മാറ്റിയെന്നു വെള്ളയില്‍ പോലീസ് അറിയിച്ചു. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഒരു വിഭാഗം ഉയർത്തിട്ടുണ്ട്.
ബാലികയെ ഉപദ്രവിച്ച ആൾ അറസ്റ്റിൽ
01:28 AM May 23, 2018 | Deepika.com