കാലടി: കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജിൽ യംഗ് സയന്റിസ്റ്റ് മത്സരങ്ങളിലെ വിജയികൾക്ക് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പുരസ്കാരങ്ങൾ സമ്മാനിച്ചു.
കാസ്റ്റിക് സോഡ മാലിന്യനിർമാർജന പ്ലാന്റ് എന്ന പ്രോജക്ട് അവതരിപ്പിച്ച വയനാട് കണിയാംപേട്ട ജിഎച്ച്എസ്എസിലെ വിദ്യാർഥികളായ അനന്തദേവ് എസ്. പ്രസാദും എം. ധീരജും ഒന്നാം സ്ഥാനം നേടി.
പൂഞ്ഞാർ എസ്എംവിഎച്ച്എസ്എസിലെ എസ്.എം. മുഹമ്മദ് അസ്ഹറും ബ്രയൻ ബി. കല്ലോലിയും റോവി റോബോ വെർച്വാലിറ്റി നിർമിച്ച് രണ്ടാം സ്ഥാനവും തിരുവനന്തപുരം കോട്ടൻഹിൽ ജിഎച്ച്എസ്എസിലെ ഇഷാനി ആർ. കമ്മത്ത് ഫോർ ദി വുമണ്‍ ബൈ ദി വുമണ്‍ പ്രോജക്റ്റിലൂടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അവാർഡിനു പുറമേ അമേരിക്കയിലെ നാസ, സിലിക്കണ്‍ വാലി സന്ദർശനവും സമ്മാനമായി ലഭിക്കും.
അമൽ പ്രകാശ്, ജോസഫ് സി. വർഗീസ് (ആലപ്പുഴ സെന്റ് മേരീസ് ആർസി സ്കൂൾ, സ്പെഷൽ ജൂറി), സാമുവൽ ജോയ്, ഐശ്വര്യ രമേശ് (കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ, മികച്ച ബിസിനസ് പൊട്ടൻഷ്യൽ), താമരൈ നായകം (നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയ, മികച്ച പ്രോജക്റ്റ് ഡിസൈൻ), ജി.ഡി. അനുകൃഷ്ണൻ (മാന്നാർ നായർ സമാജം ബോയിസ് ഹയർ സെക്കൻഡറി സ്കൂൾ, മികച്ച പ്രോബ്ലം ഡിസ്ക്രിപ്ഷൻ), ശ്രേയസ് ശ്രീകുമാർ, അനന്ത പത്മനാഭൻ എ. പിള്ളൈ (നോർത്ത് പറവൂർ എസ്എൻഎച്ച്എസ്എസ്, മികച്ച സോഷ്യൽ ഇംപാക്ട്), റിസ്ഹാബ് ജാവ (ഷാർജ ജെംസ് മില്ലേനിയം സ്കൂൾ, മികച്ച അവതരണം), ശ്രീലക്ഷ്മി കിഷോർ (അബുദാബി ഇന്ത്യൻ സ്കൂൾ, മികച്ച പോസ്റ്റർ ഡിസൈൻ), എസ്.എൻ. ചാരുദേവ്, എം. ഗോകുൽ (തിരുവനന്തപുരം ലയോള, പീപ്പിൾ ചോയിസ് പോസ്റ്റർ) സോണിമോൾ സ്കറിയ (മാർ അത്തനേഷ്യസ് ഇന്റർനാഷണൻ സ്കൂൾ കോതമംഗലം, മികച്ച മെന്റർ) മാർ അത്തനേഷ്യസ് ഇന്റർനാഷ്ണൽ സ്കൂൾ കോതമംഗലം (മികച്ച സ്കൂൾ) എന്നിവർക്കു മറ്റു പുരസ്കാരങ്ങൾ ലഭിച്ചു.
യംഗ് സയന്റിസ്റ്റ് മത്സരം: അനന്തദേവിനും ധീരജിനും പുരസ്കാരം
02:28 AM May 22, 2018 | Deepika.com