സിമി ക്യാന്പ്: പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി
02:28 AM May 22, 2018 | Deepika.com
കൊച്ചി: വാഗമണ്‍ സിമി ക്യാന്പ് കേസിലെ പ്രതിയുടെ റിമാൻഡ് കാലാവധി ജൂണ്‍ നാലുവരെ നീട്ടി. കേസിലെ 37-ാം പ്രതി മുംബൈ സ്വദേശി അബുൽ സുബ്ഹാൻ ഖുറൈശിയുടെ റിമാൻ ഡ് കാലാവധിയാണ് എറണാകുളം പ്രത്യേക എൻഐഎ കോടതി നീട്ടിയത്. അകന്പടിക്കായി സുരക്ഷാ ഉദ്യോഗസ്ഥരെ ലഭിക്കാത്തതിനാൽ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് വിയ്യൂർ ജയിൽ അധികൃതർ അറിയിച്ചതിനാൽ പ്രതിയുടെ അഭാവത്തിലാണ് കോടതി റിമാൻഡ് ഉത്തരവ് ഇറക്കിയത്.