സിസ്റ്റർ ആനീസ് മാത്യു നെല്ലിക്കുന്നേലിന് പുരസ്കാരം
02:06 AM May 22, 2018 | Deepika.com
മൂവാറ്റുപുഴ: ജ്യോതിർഗമയ എക്സിക്യൂട്ടീവ് ഡയറക്ടറും അഭിഭാഷകയും എസ്എബിഎസ് സഭാംഗവുമായ സിസ്റ്റർ ആനീസ് മാത്യു നെല്ലിക്കുന്നേലിന് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ പ്രസിദ്ധീകരണ വിഭാഗമായ ബെസ്റ്റ് സിറ്റിസണ്‍ പബ്ലിക് ഹൗസിന്റെ ഭാരത് ജ്യോതി പുരസ്കാരം. സാമൂഹ്യസേവനരംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം. ഏനാനല്ലൂർ നെല്ലിക്കുന്നേൽ മാത്യു-മേരി ദന്പതികളുടെ മകളാണ്.