തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ ദിനമായ ഇന്ന് കെപിസിസിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനമായി ആചരിക്കും. ഇന്ദിരാഭവനിൽ രാവിലെ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുക്കും. സദ്ഭാവനാ ദിനത്തിൽ ഡിസിസി ആസ്ഥാനങ്ങളിലും എല്ലാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും പ്രാർഥനാ യോഗങ്ങളും നടത്തും.
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഇന്ന്
01:42 AM May 21, 2018 | Deepika.com