തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ ജൂണ്‍ ഒന്നു വരെ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി മേയ് 22, 29 തീയതികളൊഴികെയുള്ള ദിവസങ്ങളിൽ ഗുരുവായൂർ-ചെന്നൈ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി മാത്രമേ ഗുരുവായൂർ സ്റ്റേഷനിൽ നിന്നു പുറപ്പെടൂ. മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് ചാലക്കുടി-ഇരിങ്ങാലക്കുട സെക്ഷനിൽ 90 മിനിറ്റും മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് 40 മിനിറ്റും പിടിച്ചിടും. 24 ന് പാറ്റ്ന-എറണാകുളം എക്സ്പ്രസ്, 27 ന് ഹൈദരാബാദ്-കൊച്ചുവേളി എക്സ്പ്രസ് എന്നീ ട്രെയിനുകൾ കറുകുറ്റി-ചാലക്കുടി സെക്ഷനിൽ 80 മിനിറ്റും ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് ചാലക്കുടിയിൽ 90 മിനിറ്റും പിടിച്ചിടും.
അങ്കമാലി സ്റ്റേഷനിൽ 140 മിനിറ്റ് പിടിച്ചിടുന്ന ട്രെയിനുകൾ: ഭവനഗർ-കൊച്ചുവേളി എക്സ്പ്രസ് (ഇന്നും 28 നും), ബിക്കാനീർ-കൊച്ചുവേളി എക്സ്പ്രസ്(24 ന്), വെരാവൽ-തിരുവനന്തപുരം എക്സ്പ്രസ്(25 ന്), ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് (26 ന്), ഓഖ-എറണാകുളം എക്സ്പ്രസ് (27 ന്).
റെയിൽവേ ട്രാക്ക് നവീകരണം: ആലുവ-അങ്കമാലി സെക്ഷനിൽ ജൂണ്‍ ഒന്നു വരെ നിയന്ത്രണം
01:23 AM May 21, 2018 | Deepika.com