കൊച്ചി: ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് ഓർഗനൈസേഷൻ അഞ്ചാമത് സംസ്ഥാന സമ്മേളനം എറണാകുളം വൈഎംസിഎ ഹാളിൽ അഖിലേന്ത്യ പ്രസിഡന്റ് മനാസ് കുമാർ ഡാൽ ഉദ്ഘാടനം ചെയ്തു. പൊതുമേഖല ജനറൽ ഇൻഷ്വറൻസ് ഏജന്റുമാരെ പിഎഫ്, ഗ്രാറ്റുവിറ്റി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എസ്. ശങ്കർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ടി.കെ. ഹരിദാസൻ, സി. ശ്രീനിവാസറാവു, റീജണൽ മാനേജർമാരായ ഇന്ദിരാഗാന്ധി, ജയ ആർ. ധർമപാലൻ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി തോട്ടുപുറം ചന്ദ്രൻ-പ്രസിഡന്റ്, എം.വി. മോഹനൻ-ജനറൽ സെക്രട്ടറി, ജയിംസ് തോമസ്-ട്രഷറർ, ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് ഓർഗനൈസേഷൻ വനിതാ ഫോറത്തിന്റെ പ്രസിഡന്റായി പി.എസ്. പ്രസന്ന, സെക്രട്ടറിയായി മേരി സെബാസ്റ്റ്യൻ എന്നിവരെയും തെരഞ്ഞെടുത്തു.
ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം നടത്തി
01:06 AM May 21, 2018 | Deepika.com