മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് അറ്റകുറ്റപ്പണി തുടങ്ങി
02:15 AM May 20, 2018 | Deepika.com
കുമളി: മഴക്കാലം ആരംഭിക്കുന്നതിനുമുന്പ് മുല്ലപ്പെരിയാർ അണക്കെട്ട്, തേക്കടി ഷട്ടർ എന്നിവിടങ്ങളിൽ തമിഴ്നാട് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. അണക്കെട്ടിലെ ചോർച്ചയുള്ളതും പൊട്ടിപ്പൊളിഞ്ഞതുമായ ഭാഗങ്ങളിൽ സിമന്റ് ഗ്രൗട്ട് തേച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. തേക്കടി ഷട്ടറിൽ കനാലിലെ ചെളി നീക്കും. ജൂണിനുമുന്പ് പണി പൂർത്തീകരിക്കാനാണു കരാറുകാരനു നല്കിയ നിർദേശം. ഇതിനായി 70 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.