കുറവിലങ്ങാട്: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന കർഷകജാഥയിൽ ഉന്നയിച്ച വിഷയങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നു മോൻസ് ജോസഫ് എംഎൽഎ.
കർഷക ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പിന്തുണയറിയിച്ചു പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ജൂണിൽ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടും. കർഷകർക്കനുകൂലമായ പാക്കേജുകൾ നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"കർഷകജാഥാ വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കും'
02:15 AM May 20, 2018 | Deepika.com