കൊണ്ടോട്ടി: രാഷ്ട്രപതിയുടെ പേരിലുള്ള നൂറു ഹജ്ജ് സീറ്റിൽ കേരളത്തിൽ നിന്നു മൂന്നു പേർക്ക് അവസരം. എന്നാൽ ഉപരാഷ്ട്രപതിയുടെ പേരിൽ അനുവദിക്കപ്പെട്ട 75 ഹജ്ജ് ക്വോട്ടയിൽ കേരളത്തിൽ നിന്ന് ആർക്കുംസീറ്റില്ല. എൻ. മുഹമ്മദ് നാസർ എന്നയാളും മറ്റു രണ്ടുപേരുമാണ് രാഷ്ട്രപതിയുടെ ഹജ്ജ് സീറ്റിൽ ഇടം പിടിച്ച മലയാളികൾ.
രാഷ്ട്രപതിയുടെ ലിസ്റ്റിൽ കൂടുതൽ ലഭിച്ചതു ഡൽഹിക്കാർക്കാണ്. 17 സീറ്റുകളാണ് ഡൽഹിക്ക് ലഭിച്ചത്. ഉത്തർപ്രദേശിനു 11സീറ്റും മഹാരാഷ്ട്രയ്ക്ക് 10 സീറ്റും ലഭിച്ചു. ഉപരാഷ്ട്രപതിയുടെ സീറ്റിൽ 13 സീറ്റുകൾ വീതം ലഭിച്ചത് ഡൽഹിക്കും ഗുജറാത്തിനുമാണ്.
ഉത്തർപ്രദേശിനു 11 സീറ്റും മഹാരാഷ്ട്രയ്ക്കും പത്തു സീറ്റും ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് ക്വോട്ടകൾ മുൻവർഷങ്ങളിൽ ഘട്ടംഘട്ടമായാണ് വീതംവച്ചിരുന്നത് എന്നാൽ ഈ വർഷം 175 സീറ്റുകളും ഒറ്റയടിക്ക് വീതം വയ്ക്കുകയായിരുന്നു. അനുമതി ലഭിച്ചവർ 25നകം പാസ്പോർട്ട്, ഹജ്ജിന്റെ പണം, മറ്റു രേഖകൾ തുടങ്ങിയവ കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം.
ഹജ്ജ്: രാഷ്ട്രപതി ക്വോട്ടയിൽ മൂന്നു പേർക്ക് അവസരം
01:30 AM May 20, 2018 | Deepika.com