വടക്കാഞ്ചേരി: ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം പുത്തൻകുരിശ് സ്വദേശി പുത്തൻപുരയിൽ വീട്ടിൽ ആന്റണി (52) യെയാണ് അറസ്റ്റു ചെയ്തത്.
ഇന്നലെ പുലർച്ചെ മുള്ളൂർക്കര തിരുവാണിക്കാവ് ഭഗവതിക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. സംഭവം അറിഞ്ഞ ഉടൻ പോലീസിനെ വിവരം അറിയിക്കുകയും തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. സമാനകേസിൽ ജയിൽ വാസമനുഷ്ടിച്ച് ഒരു മാസം മുന്പ് പുറത്തിറങ്ങിയതാണ് പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഭണ്ഡാരം മോഷണം: പ്രതി അറസ്റ്റിൽ
01:30 AM May 20, 2018 | Deepika.com