വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ അടങ്ങളം സ്വദേശി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു.പനങ്ങാട്ടുകര അടങ്ങളം പുളിയത്തുപറന്പിൽ വീട്ടിൽപരേതനായ വിജയന്റെ മകൻ ജിനീഷ് (35) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. ജിനീഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ യാത്രാബസ് ഇടിച്ചാണ് അപകടം. കഴിഞ്ഞ 15 വർഷമായി ജിനീഷ് കുടുംബസമേതം ചെന്നൈയിൽ ആണ് താമസം. കച്ചവടം ആണ് തൊഴിൽ. മൃതദേഹം അടങ്ങളത്തുള്ള വീട്ടിൽ എത്തിച്ച് തിങ്കളാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുതുശേരി പുണ്യതീരത്ത് സംസ്കരിക്കും. ഭാര്യ ആശ.
വടക്കാഞ്ചേരി സ്വദേശി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു
01:06 AM May 20, 2018 | Deepika.com