യെദിയൂരപ്പയ്ക്കെതിരേ കേസെടുക്കണം: ഹസൻ
12:02 AM May 20, 2018 | Deepika.com
തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും പാതാളത്തിലേക്കു ചവിട്ടിതാഴ്ത്താൻ ശ്രമിച്ച ബിജെപിക്ക് ഇതിൽപരം തിരിച്ചടി കിട്ടാനില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ഭരണഘടനയെ ചവിട്ടിമെതിച്ച കർണാടക ഗവർണർ വാജുഭായ് വാലയെ ഉടനടി തൽസ്ഥാനത്തുനിന്നു നീക്കണം. കുതിരക്കച്ചവടം നടത്താൻ ശ്രമിച്ചതിനു ഫോണ് സന്ദേശമുൾപ്പെടെയുള്ള തെളിവുകൾ കിട്ടിയ സാഹചര്യത്തിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി യെദിയൂരപ്പ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.