കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാര്‍ മേഖലയില്‍ സീറ്റുകള്‍ കുറയുന്നുവെന്ന ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും .
സംവരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മലബാര്‍ പാലസില്‍ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറില്‍ സീറ്റുകള്‍ കുറയുന്നുവെന്ന ആശങ്കവേണ്ട: മുഖ്യമന്ത്രി
11:48 PM May 19, 2018 | Deepika.com