കടുത്തുരുത്തി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു.
കാട്ടാന്പാക്ക് മറ്റപ്പള്ളിൽ മാത്തച്ചൻ (54) ആണ് മരിച്ചത്. കഴിഞ്ഞ15ന് രാവിലെ കുറിച്ചിയിൽ മാത്തച്ചൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ കോഴിയുമായി പോവുകയായിരുന്ന വാനിടിച്ചാണ് അപകടമുണ്ടായത്. സംസ്കാരം നാളെ രാവിലെ ഒന്പതിന് കാട്ടാന്പാക്ക് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ജനിമോൾ കാപ്പുന്തല മാപ്പിളപ്പറന്പിൽ കുടുംബാംഗം. മക്കൾ: അഖിൽ മാത്യു, ആൻ മരിയ മാത്യു.
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു
10:59 PM May 19, 2018 | Deepika.com