കോഴിക്കോട്: കർണാടക തെരഞ്ഞടുപ്പിലെ ഫലപ്രഖ്യാപനത്തിനു ശേഷം വിവിധ ഭാഗങ്ങളിൽ ക്രൈസ്ത വ ദേവാലയങ്ങൾ ആക്രമിക്കുന്നതായ വ്യാജ വീഡിയോ ക്ലിപ്പിംഗുകളും സന്ദേശവും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ മംഗലാപുരം പോലീസ് സ്വമേധയാ കേസെടുത്തു.
മംഗലാപുരത്തെ മലയാളി മാധ്യമപ്രവർത്തകൻ സന്ദേശം സിറ്റി പോലീസ് കമീഷണർ വിപുൽ കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് കേസെടുക്കാൻ ഉത്തരവിട്ടത്.
സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്രൈ സ്തവ ദേവാലയങ്ങൾ അക്രമിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയായും ചിത്രങ്ങളായും പ്രചരിച്ചത്.
കർണാടകയിൽനിന്ന് അയച്ച ദൃശ്യങ്ങൾ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ദൃശ്യങ്ങൾ പരിശോധിച്ച കമ്മീഷണർ അത് പത്തു വർഷം മുമ്പു നടന്നതാണെന്ന് സ്ഥരീകരിച്ചു.
കർണാടകത്തിൽ പള്ളി ആക്രമണമെന്ന് വ്യാജസന്ദേശം; പോലീസ് കേസെടുത്തു
01:04 AM May 19, 2018 | Deepika.com