ജനാധിപത്യത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി
01:04 AM May 19, 2018 | Deepika.com
തിരുവനന്തപുരം: കർണാടക നിയമസഭയിൽ ഭൂരിപക്ഷം ഇന്നു തെളിയിക്കാൻ നിർദേശിച്ച സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബിജെപിയുടെ കുതിരക്കച്ചവടത്തിനു ലഭിച്ച കനത്ത തിരിച്ചടിയാണിത്. സുപ്രീംകോടതി നിർദേശങ്ങൾ ജനാധിപത്യവിശ്വാസികൾക്കെല്ലാം ആശ്വാസകരമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.