വീടുകളുടെ താക്കോൽദാനകർമവും വെഞ്ചരിപ്പും
12:26 AM May 19, 2018 | Deepika.com
ഇരവുചിറ: സെന്റ് മേരീസ് ദേവാലയ നിർമാണ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതുതായി നിർമിച്ചു നല്കുന്ന രണ്ടു വീടുകളുടെ താക്കോൽദാനകർമവും വെഞ്ചരിപ്പും ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ഫൊറോന വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിൽ, യുവദീപ്തി അതിരൂപത ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, ഇടവക വികാരി ഫാ. ലൂയീസ് വെള്ളാനിക്കൽ തുടങ്ങിയവർ സന്നിഹിതരായി.