മുഹമ്മ: ബന്ധുക്കളായ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ വെട്ടേറ്റു മരിച്ചു. കലവൂർ പ്രീതികുളങ്ങര ഗോപാലംപറന്പിൽ മധുക്കുട്ടന്റെ മകൻ സുജിത് (25) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ ബന്ധുവും ആര്യാട് നോർത്ത് കോളനിയിൽ അശ്വതി നിവാസിൽ സുജിത്തിനെ മാരാരിക്കുളം സിഐ നവാസിന്റെയും മണ്ണഞ്ചേരി എസ്ഐ ലൈസാദ് മുഹമ്മദിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. സുജിത്തിന് പുറമേ മറ്റാരെങ്കിലും കൃത്യത്തിൽ പങ്കാളികളാണോ എന്നറിയാൻ ഫോണ് കോളുകൾ പരിശോധിച്ചുവരികയാണ്.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് ആര്യാട് നോർത്ത് കോളനിയിലെ അനിതാസ് ബണ്ടിനു സമീപമാണ് സംഭവം. നാട്ടുകാരും മണ്ണഞ്ചേരി പോലീസുമാണ് സുജിത്തിനെ വണ്ടാനം മെഡിക്കൽ കോളജ് അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെളിവ് നശിപ്പിക്കാൻ സുജിത്ത് വസ്ത്രം വെള്ളത്തിൽ മുക്കി വച്ചെന്നും പോലീസ് പറഞ്ഞു. സുശീലയാണ് കൊല്ലപ്പെട്ട സുജിത്തിന്റെ മാതാവ്. സഹോദരൻ: സുരേഷ്.
ബന്ധുവിന്റെ വീട്ടുമുറ്റത്ത് യുവാവ് വെട്ടേറ്റു മരിച്ചു
12:26 AM May 19, 2018 | Deepika.com