കൊച്ചി: കാലടി ജീവാലയ ഫാമിലി പാർക്കിൽ ബേബിഷൈൻ റിട്രീറ്റ് ജൂണ്‍ ഒന്നു മുതൽ മൂന്നു വരെ നടക്കും. ഗർഭവതികളായവർക്കും, ഗർഭവതികളാകാൻ ആഗ്രഹിക്കുന്നവരുമായ ദന്പതികൾക്കായാണു ധ്യാനം.
ദന്പതികൾ തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം, വൈകാരിക ഐക്യം, ശിശു ദന്പതികളുടെ സ്നേഹത്തിന്റെ കണ്ണി, മാതൃത്വവും പിതൃത്വവും ഒരു ദൈവവിളി, ഗർഭകാലയോഗ ആന്തരീക സൗഖ്യ ശുശ്രൂഷ എന്നിവയാണ് ധ്യാനത്തിന്റെ ഉള്ളടക്കം. കുടുംബബന്ധങ്ങളുടെ പരിശീലകനും ജീവാലയ ഫാമിലി പാർക്ക് ഡയറക്ടറുമായ റവ. ഡോ. അഗസ്റ്റിൻ കല്ലേലി ധ്യാനത്തിനു നേതൃത്വം നൽകും.
പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 25 ദന്പതികൾക്ക്. ഫോണ്‍: 0484 2462607, 2465520, 9446744111, 9387074649.
ജീവാലയയിൽ ബേബിഷൈൻ റിട്രീറ്റ്
11:50 PM May 18, 2018 | Deepika.com