തിരുവനന്തപുരം: സംസ്ഥാനത്തു പുതുതായി ആരംഭിക്കുന്ന റവന്യു ഡിവിഷനുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച പ്രവർത്തനം തുടങ്ങും. ഇരിങ്ങാലക്കുട (തൃശൂർ), വടകര (കോഴിക്കോട്), കാസർഗോഡ് റവന്യു ഡിവിഷനുകളുടെ ഉദ്ഘാടന തീയതിയായി.
വടകര റവന്യു ഡിവിഷൻ ഓഫീസ് ഉദ്ഘാടനം 25നു നടക്കും. കാസർഗോഡ് റവന്യു ഡിവിഷൻ ഉദ്ഘാടനം 26നും ഇരിങ്ങാലക്കുട ഡിവിഷൻ ഉദ്ഘാടനം 28നും നടക്കും. കണ്ണൂർ ജില്ലയിൽ പുതുതായി ആരംഭിക്കുന്ന തളിപ്പറമ്പ് റവന്യു ഡിവിഷന്റെ ഉദ്ഘാടന തീയതി മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യം കൂടി കണക്കിലെടുത്തു പിന്നീടു പ്രഖ്യാപിക്കും. ഓരോ ആർഡി ഓഫീസിനും 24 തസ്തികകൾ വീതമാണ് അനുവദിച്ചിട്ടുണ്ട്. നിലവിലെ സ്പെഷൽ ഓഫീസർമാരാണ് ആദ്യ ആർഡിഒമാരാകുന്നത്.
മൂന്നു റവന്യു ഡിവിഷനുകൾ അടുത്തയാഴ്ച
12:45 AM May 17, 2018 | Deepika.com