കോട്ടയം: സംസ്ഥാനത്തു 35 ശതമാനം അധികം വേനൽ മഴ ലഭിച്ചു. ഇന്നലെ വരെ 23.36 സെന്റി മീറ്റർ ലഭിക്കേണ്ട സ്ഥാനത്തു 31.56 സെന്റിമീറ്റർ കിട്ടി. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളൊഴികെ എല്ലായിടത്തും പതിവിലേറെ മഴ കിട്ടി. 88 ശതമാനം അധിക മഴ ലഭിച്ച കാസർഗോഡാണ് ഒന്നാമത്. ഓരോ ജില്ലയിലും ലഭിച്ച മഴയും (സെന്റി മീറ്റർ) ശരാശരിയിൽനിന്നുള്ള വ്യത്യാസവും (ശതമാനം).
തിരുവനന്തപുരം 20.08 (-15), കൊല്ലം 27.05 (-19), പത്തനംതിട്ട 54.59 (39), ആലപ്പുഴ 25.87 (-13), കോട്ടയം 47.51 (65), ഇടുക്കി 33.89 (19), എറണാകുളം 38.45 (55), തൃശൂർ 22.08 (9), പാലക്കാട് 32.39 (70), മലപ്പുറം 30.3 (53), കോഴിക്കോട് 33.4 (78), വയനാട് 28.7 (71), കണ്ണൂർ 21.4 (48), കാസർഗോഡ് 21.21 (88).
വേനൽമഴ 35 ശതമാനം അധികം
12:45 AM May 17, 2018 | Deepika.com