കൊച്ചി: ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായി റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ നിയമിതനായി. 1998 മുതൽ ഇവിടെ ബൈബിൾ അധ്യാപകനും 2015 മുതൽ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റുമായി സേവനം ചെയ്തുവരികയായിരുന്നു. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യമാണു പുതിയ നിയമനം അറിയിച്ചത്. റവ. ഡോ. ജേക്കബ് പ്രസാദ് വിരമിക്കുന്ന ഒഴിവിലാണു നിയമനം.
വിജയപുരം രൂപതയിലെ മൂന്നാർ ഇടവകയിൽ പരേതരായ തങ്കച്ചൻ - ക്ലാര ദന്പതികളുടെ മകനാണു റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ.
റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ കാർമൽഗിരി സെമിനാരി റെക്ടർ
12:09 AM May 17, 2018 | Deepika.com