മു​ൻ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റിനെതിരേ അന്വേഷണം

02:25 AM Apr 27, 2018 | Deepika.com
കൊ​​​ച്ചി : വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ ശ്രീ​​​ജി​​​ത്തി​​​നെ യ​​​ഥാ​​​സ​​​മ​​​യം റി​​​മാ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​വൂ​​​ർ മു​​​ൻ ജു​​​ഡീ​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ്് എം.​​​സ്മി​​​ത​​​യ്ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ വി​​​ജി​​​ല​​​ൻ​​​സ് ര​​​ജി​​​സ്ട്രാ​​​ർ വേ​​​ണു ക​​​രു​​​ണാ​​​ക​​​ര​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല . അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ന​​​ൽ​​​കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

ക​​​സ്റ്റ​​​ഡി മ​​​ർ​​​ദ​​​ന​​​ത്തത്തു​​​ട​​​ർ​​​ന്ന് ശ്രീ​​​ജി​​​ത് പി​​​ന്നീ​​​ട് മ​​​രി​​​ച്ചു. വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ വീ​​​ടാ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ഈ​ ​​മാ​​​സം ആ​​​റി​​​നാ​​​ണ് ശ്രീ​​​ജി​​​ത്തി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​ടു​​​ത്ത ദി​​​വ​​​സം പ്ര​​​തി​​​ക​​​ളെ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ മ​​​ജി​​​സ്ട്രേ​​​ട്ടി​​​നോ​​​ട് അ​​​നു​​​മ​​​തി തേ​​​ടി​​​യെ​​​ങ്കി​​​ലും അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പ​​​രാ​​​തി. ശ്രീ​​​ജി​​​ത്തി​​​നെ യ​​​ഥാ​​​സ​​​മ​​​യം മ​​​ജി​​​സ്ട്രേ​​​റ്റിന് മു​​​ന്നി​​​ൽ എ​​​ത്തി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ മ​​​ർ​​​ദ​​​ന​​​മേ​​​റ്റ വി​​​വ​​​രം പ​​​റ​​​യാ​​​നും ചി​​​കി​​​ത്സ തേ​​​ടാ​​​നും അ​​​യാ​​​ൾ​​​ക്ക് ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. പ​​​രാ​​​തിയെ​​​ത്തു​​​ട​​​ർ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി സ്മി​​​ത​​​യെ ഞാ​​​റ​​​യ്ക്ക​​​ൽ കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​.