അപലപനീയം: വി.എം. സുധീരൻ
02:06 AM Apr 27, 2018 | Deepika.com
തിരുവനന്തപുരം: ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനു നൽകിയ ശിപാർശ തിരിച്ചയച്ച കേന്ദ്ര നടപടി അപലപനീയമാണെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള കേന്ദ്ര നടപടി ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന കെ.എം. ജോസഫ് റദ്ദാക്കിയതിലുള്ള പകവീട്ടലാണ് ഇതെന്ന് സുധീരൻ പറ ഞ്ഞു.