സുൽത്താൻ ബത്തേരി: സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എമ്മിലെ ഏക അംഗം ബത്തേരി നഗരസഭ ചെയർമാനായി. ടി.എൽ. സാബുവാണ് 16നെതിരെ 18 വോട്ടുകൾക്ക് ചെയർമാൻ സ്ഥാനം കരസ്ഥമാക്കിയത്. സാബുവിനെതിരെ എൻ.എം. വിജയനായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
ഏക ബിജെപി അംഗം എം.കെ. സാബു വോട്ട് ചെയ്തില്ല. ആകെ 35 കൗണ്‍സിലർമാരാണുള്ളത്. ഇതിൽ 34 പേരാണ് വോട്ട് ചെയ്തത്. എൽഡിഎഫിൽ സിപിഎമ്മിന് 17 അംഗങ്ങളും, യുഡിഎഫിന് 16 അംഗങ്ങളുമാണുള്ളത്.
സിപിഎം പിന്തുണയിൽ കേരള കോണ്‍. -എമ്മിന് നഗരസഭാധ്യക്ഷസ്ഥാനം
02:06 AM Apr 27, 2018 | Deepika.com