കോട്ടയം: കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ചെങ്ങന്നൂരിൽ ഇടതുമുന്നണി സ്ഥാനാർഥി ജയിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന സ്വന്തം മുന്നണിയുടെ സ്ഥാനാർഥിയെ പരാജയപെടുത്താൻ കാനം അച്ചാരം വാങ്ങിയെന്നു തെളിയിക്കുന്നതാണന്ന് കേരള കോണ്‍ഗ്രസ് -എം ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും അങ്ങോട്ടുപോയി സഹായിക്കേണ്ട ബാധ്യത കേരള കോണ്‍ഗ്രസിനില്ല. തറവാട്ടിലെ കാരണവർ തീരുമാനം എടുക്കേണ്ട കാര്യങ്ങളിൽ കുശിനിക്കാരൻ അഭിപ്രായം പറയുന്നത് പോലെയാണ് കാനം രാജേന്ദ്രന്റെ പ്രസ്താവന എന്നും അരികുപുറം പറഞ്ഞു.
കാനത്തെ വിമർശിച്ചു കേരള കോൺഗ്രസ്
02:06 AM Apr 27, 2018 | Deepika.com