ജ​ബാ​ർ വ​ധ​ക്കേ​സ്: ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച മൂ​ന്നു പേ​രെ വെ​റു​തെ വി​ട്ടു

01:52 AM Apr 27, 2018 | Deepika.com
കൊ​​​ച്ചി: കാ​​​സ​​​ർ​​​ഗോ​​​ഡ് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വി​​​രു​​​ന്ന ജ​​​ബാ​​​റി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച ര​​​ണ്ടു സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​രെ കു​​​റ്റ​​​ക്കാ​​​ര​​​ല്ലെ​​​ന്ന് ക​​​ണ്ടെ​​​ത്തി ഹൈ​​​ക്കോ​​​ട​​​തി വെ​​​റു​​​തേ​​​വി​​​ട്ടു. സം​​​ശ​​​യ​​​ത്തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കി ഈ ​​​മൂ​​​ന്നു പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ടെ​​​ങ്കി​​​ലും മ​​​റ്റു പ്ര​​​തി​​​ക​​​ളു​​​ടെ അ​​​പ്പീ​​​ൽ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

കേ​​​സി​​​ലെ നാ​​​ലാം പ്ര​​​തി​​​യാ​​​യ കു​​​ന്പ​​​ളം മു​​​ൻ ഏ​​​രി​​​യാ സെ​​​ക്ര​​​ട്ട​​​റി സു​​​ധാ​​​ക​​​ര എ​​​ന്ന സു​​​ധാ​​​ക​​​ര​​​ൻ മാ​​​സ്റ്റ​​​ർ, സി​​​പി​​​എം മു​​​ൻ ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വും ആ​​​റാം പ്ര​​​തി​​​യു​​​മാ​​​യ ന​​​ടു​​​വി​​​ൽ അ​​​ബ്ദു​​​ള്ള കു​​​ഞ്ഞി, 13-ാം പ്ര​​​തി യ​​​ശ്വ​​​ന്ത് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വെ​​​റു​​​തെ വി​​​ട്ട​​​ത്.
2008 ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന് രാ​​ത്രി​​യാ​​ണ് ജ​​​ബാ​​​ർ എ​​​ന്ന അ​​​ബ്ദു​​​ൾ ബ​​​ഷീ​​​റി​​​നെ ഒ​​​രു സം​​​ഘം വെ​​​ട്ടി​​​യും കു​​​ത്തി​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. രാ​​​ഷ്ട്രീ​​​യ വൈ​​​രാ​​​ഗ്യം നി​​​മി​​​ത്ത​​​മാ​​​ണ് ജ​​​ബാ​​​റി​​​നെ പ്ര​​​തി​​​ക​​​ൾ കൊ​​​ന്ന​​​തെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം സു​​​ധാ​​​ക​​​ര​​​ൻ മാ​​​സ്റ്റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 14 പേ​​​രെ പ്ര​​​തി​​​ക​​​ളാ​​​ക്കി​​​യാ​​​ണ് കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യ​​​ത്.

ആ​​​ദ്യം ലോ​​​ക്ക​​​ൽ പോ​​​ലീ​​​സും പി​​​ന്നീ​​​ട് സി​​​ബി​​​ഐ​​​യും അ​​​ന്വേ​​​ഷി​​​ച്ച കേ​​​സി​​​ൽ 2012 ന​​​വം​​​ബ​​​ർ മാ​​​ർ​​​ച്ച് 29 നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി വി​​​ധി പ​​​റ​​​ഞ്ഞ​​​ത്. ര​​​ണ്ടു പ്ര​​​തി​​​ക​​​ൾ മാ​​​പ്പു​ സാ​​​ക്ഷി​​​യാ​​​യ കേ​​​സി​​​ൽ സു​​​ധാ​​​ക​​​ര​​​ൻ മാ​​​സ്റ്റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു പ്ര​​​തി​​​ക​​​ൾ​​​ക്ക് കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു. അ​​​ഞ്ചു പേ​​​രെ വെ​​​റു​​​തേ​​​വി​​​ട്ടു.

തു​​​ട​​​ർ​​​ന്നാ​​​ണ് സു​​​ധാ​​​ക​​​ര​​​ൻ മാ​​​സ്റ്റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​യു​​​ള്ള പ്ര​​​തി​​​ക​​​ൾ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ​​​ത്. മാ​​​പ്പു​ സാ​​​ക്ഷി​​​ക​​​ളാ​​​യ അ​​​ഷ​​​റ​​​ഫ് അ​​​സൈ​​​നാ​​​രു​​​ടെ​​​യും അ​​​ബ്ദു​​​ൾ റ​​​സാ​​​ഖി​​​ന്‍റെ​​​യും മൊ​​​ഴി​​​ക​​​ൾ കൊ​​​ണ്ട് സു​​​ധാ​​​ക​​​ര​​​ൻ മാ​​​സ്റ്റ​​​ർ, അ​​​ബ്ദു​​​ള്ള കു​​​ഞ്ഞി, യ​​​ശ്വ​​​ന്ത് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ചു​​​മ​​​ത്തി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റം തെ​​​ളി​​​യി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വി​​​ല​​​യി​​​രു​​​ത്തി.