കണ്ണൂർ: ആരോഗ്യ കേരളത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് മിഷനിലെ (എൻഎച്ച്എം) ഏഴായിരത്തോളം കരാർ ജീവനക്കാർക്ക് മിനിമം വേതനവും അർഹമായ അവധികളും നിഷേധിക്കപ്പെട്ടിരിക്കുന്നതായി പരാതി.
എൻഎച്ച്എമ്മിൽ ജോലിയിൽ പ്രവേശിക്കുന്ന സ്റ്റാഫ് നഴ്സിന്റെ ശമ്പളം 13,900 ആണ്. പരമാവധി ലഭിക്കുന്നത് 15,102 രൂപയാണ്. ഗ്രേഡ്-1 വിഭാഗത്തിന് 11,620 രൂപയും 10 വർഷത്തിനു മുകളിൽ സർവീസ് ഉള്ളവർക്കു പരമാവധി 14,504 രൂപയുമാണ് ലഭിക്കുന്നത്. ഫാർമസിസ്റ്റിനും എഎൻഎം ജീവനക്കാരുടെ അതേ സ്കെയിലാണ് ലഭിക്കുന്നത്. ലാബ്ടെക്നീഷ്യന്‍ 12,550 രൂപ, ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് 12,973രൂപ, ഓഫീസ് അറ്റൻഡർക്ക് 10,606 രൂപ എന്നിങ്ങനെയാണ് ശമ്പളം. എൻഎച്ച്എമ്മിൽ 10 വർഷത്തിനു മുകളിൽ സർവീസ് ഉള്ളവർ പോലും കരാർ ജീവനക്കാരായി തുടരുകയാണ്. പ്രശ്നത്തിന് എത്രയുംവേഗം പരിഹാരമുണ്ടാക്കണമെന്നാണ് എൻഎച്ച്എം ജീവനക്കാരുടെ ആവശ്യം.
ശമ്പളവർധന വേണമെന്ന് എൻഎച്ച്എം ജീവനക്കാർ
01:37 AM Apr 27, 2018 | Deepika.com