കോട്ടയം: ലയണ്‍സ്ക്ലബ് ഡിസ്ട്രിക്ട് 318 ബി വാർഷിക കണ്വൻഷൻ 29നു ഹോട്ടൽ വിൻഡ്സർ കാസിൽ കണ്വൻഷൻ സെന്ററിൽ നടക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 120 ക്ലബുകളിൽനിന്ന് ആയിരത്തിൽപരം പ്രതിനിധികൾ പങ്കെടുക്കും. രാവിലെ ഒന്‍പതിന് ലയണ്‍സ് ക്ലബുകളുടെ ബാനർ പ്രദർശനം നടക്കും. 10.30ന് 14-ാമതു വാർഷിക ഡിസ്ട്രിക്ട് കണ്വൻഷൻ ലയണ്‍സ് ഇന്റർ നാഷണൽ ഡയറക്ടർ വി.കെ. ലൂത്ര ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തും.
ഡിസ്ട്രിക്ട് ഗവർണർ ജി. വേണുകുമാർ അധ്യക്ഷത വഹിക്കും. ആർ. മുരുകൻ വിശിഷ്ടാതിഥിയായിരിക്കും. ‘ലയണ്‍സ് സെന്റീനിയൽ മെൽവിൻ ജോണ്‍സ് അവാർഡ്’ ഡോ. സി. വി. ആനന്ദബോസിനു നൽകും. തുടർന്ന് സേവനപ്രവർത്തനങ്ങളുടെ സമാപനവും പുതിയ വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.പത്രസമ്മേളനത്തിൽ ജി. വേണുകുമാർ, അടൂർ സേതു, ഷാജിലാൽ, ജേക്കബ് പണിക്കർ എന്നിവർ പങ്കെടുത്തു.
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ബി വാർഷിക കൺവൻഷൻ 29ന്
01:37 AM Apr 27, 2018 | Deepika.com