കൽപ്പറ്റ: ക്രിസ്തുദാസി സമൂഹത്തിന്റെ ജനറൽ സൂപ്പീരിയറായി സിസ്റ്റർ ആലീസ് പാലയ്ക്കലിനെ തെരഞ്ഞെടുത്തു. പുല്ലൂരാംപാറ ഇടവകയിലെ അഗസ്റ്റിൻ-ബ്രിജിറ്റ് ദമ്പതികളുടെ മകളാണ്. സിസ്റ്റർ ടീന കുന്നേൽ, സിസ്റ്റർ മരിയിറ്റ തടത്തിൽ, സിസ്റ്റർ ലിസി പടകൂട്ടിൽ, സിസ്റ്റർ ഷീജ ഇടയകൊണ്ടാട്ട് എന്നിവരെ ജനറൽ കൗണ്‍സിലർമാരായും സിസ്റ്റർ അനീറ്റ കക്കട്ടിക്കാലായിലിനെ പ്രൊക്യുറേറ്റർ ജനറലായും സിസ്റ്റർ മോളി അമ്പലത്തിങ്കലിനെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു.
1977 ൽ ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി മാനന്തവാടിയിൽ ആരംഭിച്ച സന്യാസിനി സഭയിൽ ഇപ്പോൾ 318 അംഗങ്ങളാണുള്ളത്. കേരളം, കർണാടകം, തമിഴ്നാട്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കുടുംബ പ്രേഷിതത്വം, വിദ്യാഭ്യാസം, ആതുരസേവനം, ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. ഇറ്റലിയിലും ജർമനിയിലും എസ്കെഡി സിസ്റ്റേഴ്സ് സേവനം ചെയ്യുന്നുണ്ട്.
സിസ്റ്റർ ആലീസ് പാലയ്ക്കൽ ക്രിസ്തുദാസി സമൂഹം ജനറൽ സുപ്പീരിയർ
01:37 AM Apr 27, 2018 | Deepika.com