തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ പ്രദർശിപ്പിക്കുന്പോൾ ന്ധസ്ത്രീകൾക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാർഹം’ എന്ന മുന്നറിയിപ്പ് കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജിയണൽ ഓഫീസർക്കും സാംസ്കാരിക സെക്രട്ടറിക്കുമാണ് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകിയത്.
സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണ് സിനിമകളിലും സീരിയലുകളിലും കാണുന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. ലൈംഗിക പീഡനം ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം നിയമപ്രകാരം ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് പ്രേക്ഷകരിൽ ചലനമുണ്ട ാക്കാൻ സാധ്യതയുണ്ടെ ന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
മുന്നറിയിപ്പ് പ്രദർശിപ്പിക്കുന്ന കാര്യം കേന്ദ്രവാർത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സെൻസർ ബോർഡ് കമ്മീഷനെ അറിയിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ : നിയമപ്രകാരം ശിക്ഷാർഹമെന്ന മുന്നറിയിപ്പ് വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
01:24 AM Apr 27, 2018 | Deepika.com