തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഉത്തരക്കടലാസ് ടാബുലേഷൻ ഇന്നലെ വൈകുന്നേരത്തോടെ പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ മേയ് മൂന്നിന് ഫലപ്രഖ്യാപനം നടത്താനുള്ള സാഹചര്യമാണുള്ളത്.
ഇന്ന് ഉച്ചയോടെ മിസിംഗ് മാർക്കുകൾ കണ്ടെത്തുന്ന നടപടികൾ പൂർത്തിയാകും. നാളെ ഉച്ചയോടെ മിസിംഗ് മാർക്കുകൾ മാർക്ക് ലിസ്റ്റിൽ കൂട്ടിച്ചേർക്കും. തുടർന്ന് അവധി ദിവസങ്ങളിൽ ഉൾപ്പെടെ പരീക്ഷാ ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രോസസിംഗ് നടപടികൾ പൂർകത്തിയാക്കും. നാലു ദിവസം കൊണ്ട് പ്രോസസിംഗ് നടപടികൾ പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണു പരീക്ഷാ ഭവൻ. പ്രോസസിംഗ് നടപടികൾ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയാറെന്നു പരീക്ഷാ ഭവനിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് പരീക്ഷാ ബോർഡ് യോഗം ചേർന്നു ഫലപ്രഖ്യാപന തീയതി തീരുമാനിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ മേയ് രണ്ടിന് പരീക്ഷാ ബോർഡ് യോഗംചേർന്നു മൂന്നിനു ഫലപ്രഖ്യാപനം നടത്താനുള്ള ക്രമീകരണമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഫലപ്രഖ്യാപന തീയതി സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം പരീക്ഷാ ബോർഡ് ചേർന്നാണു കൈക്കൊള്ളുക.
എസ്എസ്എൽസി ടാബുലേഷൻ പൂർത്തിയായി
01:24 AM Apr 27, 2018 | Deepika.com