എഴുന്നള്ളിപ്പിനിടെ മേളകലാകാരൻ കുഴഞ്ഞുവീണു മരിച്ചു
01:49 AM Apr 26, 2018 | Deepika.com
തൃശൂർ: കണിമംഗലം ശാസ്താവിന്റെ രാത്രിപൂരം എഴുന്നള്ളിപ്പിനിടെ മദ്ദളം കലാകാരൻ കുഴഞ്ഞുവീണു മരിച്ചു. ഒറ്റപ്പാലം കോങ്ങാട് കുണ്ടളശേരി കൃഷ്ണൻകുട്ടി നായർ(62) ആണ് മരിച്ചത്. വെളിയന്നൂർ കുളശേരി ക്ഷേത്രത്തിൽനിന്നു വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിനിടെ വൈകിട്ട് ഏഴോടെയാണ് സംഭവം. മേളത്തിനിടെ കുഴഞ്ഞുവീണ കൃഷ്ണൻകുട്ടിയെ സംഘത്തിലുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ കൃഷ്ണൻകുട്ടിക്ക് ബൈപ്പാസ് സർജറി നടത്തിയിട്ടുള്ളതായി പറയുന്നു.