കൊച്ചി: അഖിലേന്ത്യ അത് ലറ്റിക് ഫെഡറേഷൻ (എഐഎഫ്ഐ) ജോയിന്റ് സെക്രട്ടറിയും ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ എറണാകുളം അയ്യപ്പൻകാവ് പുളിക്കത്തറവീട്ടിൽ ഡോ. ടോണി ഡാനിയേൽ (64) അന്തരിച്ചു. പ്രഭാതസവാരിക്കുശേഷം വീട്ടിൽ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായി രുന്നു മരണം. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ.
കേരള ഒളിന്പിക് അസോസിയേഷൻ കണ്‍വീനറായിരുന്ന ടോണി ഡാനിയേൽ കേരള സ്പോർട്സ് കൗണ്‍സിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാഡ്, 2010ലെ കോമണ്‍വെൽത്ത് ഗെയിംസ് എന്നിവ ഉൾപ്പെടെ സുപ്രധാന മീറ്റുകളുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. സ്പ്രിന്റ് ഇനങ്ങളിൽ നിരവധി ദേശീയ മീറ്റുകളിൽ കേരളത്തെ പ്രതിനിധീകരിച്ചു. ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റുണ്ട്. ആലുവ സെന്റ് സേവ്യേഴ്സ് കോളജിലെ കായിക വിഭാഗം തലവനായാണു വിരമിച്ചത്. സെന്റ് ആൽബർട്സ് കോളജിലെ പ്രഫസറായിരുന്ന പരേതനായ ഡാനിയേലിന്റെ മകനാണ്. ഭാര്യ: ലിസി (റിട്ട. അധ്യാപിക). മകൾ: അമ്മു (അമേരിക്ക). മരുമകൻ: ഡീൻ (അമേരിക്ക).
സ്പോർട്സ് പേജ് കാണുക
ടോണി ഡാനിയേൽ അന്തരിച്ചു
01:25 AM Apr 26, 2018 | Deepika.com