ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

01:25 AM Apr 26, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: പാ​​ത ന​​വീ​​ക​​ര​​ണ ജോ​​ലി​​ക​​ൾ വേ​​ഗ​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ശാ​​സ്താം​​കോ​​ട്ട- പെ​​രി​​​​നാ​​ട് റെ​​യി​​ൽ പാ​​ത​​യി​​ൽ നാ​​ളെ രാ​​ത്രി​​യി​​ൽ താ​​ഴെ​​പ്പ​​റ​​യും പ്ര​​കാ​​രം ട്രെ​​യി​​ൻ സ​​ർ​​വീ​​സു​​ക​​ൾ​​ക്ക് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി.


കോ​​ട്ട​​യം വ​​ഴി​​യു​​ള്ള എ​​റ​​ണാ​​കു​​ളം - കൊ​​ല്ലം പാ​​സ​​ഞ്ച​​ർ ഇ​​ന്നു കാ​​യം​​കു​​ള​​ത്ത് യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കും.

കൊ​​ല്ലം ജം​​ഗ്ഷ​​നി​​ൽ നി​​ന്ന് നാ​​ളെ രാ​​വി​​ലെ 8.35 ന് ​​പു​​റ​​പ്പെ​​ടേ​​ണ്ട കോ​​ട്ട​​യം വ​​ഴി​​യു​​ള്ള കൊ​​ല്ലം - കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ കൊ​​ല്ല​​ത്തി​​നും, കാ​​യം​​കു​​ള​​ത്തി​​നു​​മി​​ട​​യി​​ൽ ഭാ​​ഗി​​ക​​മാ​​യി റ​​ദ്ദാ​​ക്കും. ഇ​​തെ തു​​ട​​ർ​​ന്ന് കാ​​യം​​കു​​ളം ജം​​ഗ്ഷ​​നി​​ൽ നി​​ന്ന് രാ​​വി​​ലെ 9.30 ന് ​​ആ​​യി​​രി​​ക്കും ഈ ​​ട്രെ​​യി​​ൻ പു​​റ​​പ്പെ​​ടു​​ക.
ഇ​​ന്ന് ആ​​ല​​പ്പു​​ഴ വ​​ഴി​​യു​​ള്ള എ​​റ​​ണാ​​കു​​ളം - കൊ​​ല്ലം മെ​​മു കാ​​യം​​കു​​ളം ജം​​ഗ്ഷ​​നി​​ൽ യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കും.

നാ​​ളെ കൊ​​ല്ലം ജം​​ഗ്ഷ​​നി​​ൽ നി​​ന്ന് രാ​​വി​​ലെ 8.50 ന് ​​പു​​റ​​പ്പെ​​ടേ​​ണ്ട ആ​​ല​​പ്പു​​ഴ വ​​ഴി​​യു​​ള്ള കൊ​​ല്ലം - എ​​റ​​ണാ​​കു​​ളം മെ​​മു കൊ​​ല്ല​​ത്തി​​നും കാ​​യം​​കു​​ള​​ത്തി​​നു​​മി​​ട​​യി​​ൽ ഭാ​​ഗി​​ക​​മാ​​യി റ​​ദ്ദാ​​ക്കും. ഇ​​തെ തു​​ട​​ർ​​ന്ന് കാ​​യം​​കു​​ളം ജം​​ഗ്ഷ​​നി​​ൽ നി​​ന്ന് രാ​​വി​​ലെ 9.47 ന് ​​ആ​​യി​​രി​​ക്കും ഈ ​​ട്രെ​​യി​​ൻ പു​​റ​​പ്പെ​​ടു​​ക.
നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഇ​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ - മ​​ധു​​ര അ​​മൃ​​ത എ​​ക്സ്പ്ര​​സ് പെ​​രി​​നാ​​ട് സ്റ്റേ​​ഷ​​നി​​ൽ 20 മി​​നി​​റ്റ് നി​​റു​​ത്തി​​യി​​ടും.നാ​​ളെ പു​​ല​​ർ​​ച്ചെ​​യു​​ള്ള ബി​​ക്കാ​​നീ​​ർ - കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സ് ശാ​​സ്താം​​കോ​​ട്ട സ്റ്റേ​​ഷ​​നി​​ൽ 40 മി​​നി​​റ്റ് നി​​ർ​​ത്തി​​യി​​ടും.

ഇ​​ന്നു പാ​​ല​​ക്കാ​​ട് - പു​​ന​​ലൂ​​ർ പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ് പെ​​രി​​യ​​നാ​​ടി​​നും ശാ​​സ്താം​​കോ​​ട്ട​​യ്ക്കു​​മി​​ട​​യി​​ൽ 40 മി​​നി​​റ്റ് നി​​റു​​ത്തി​​യി​​ടും.