കൊല്ലം: സിപിഐ 23-ാം പാർട്ടി കോൺഗ്രസിന് കൊല്ലത്തു തുടക്കം. കയ്യൂർ, ശൂരനാട് എന്നിവിടങ്ങളിൽ നിന്നുള്ള കൊടിമരവും വലയാറിൽ നിന്നുള്ള ദീപശിഖയും കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്ന പോണ്ടിച്ചേരിയിൽ നിന്നുള്ള രക്തപതാകയും ഇന്നലെ വൈകുന്നേരം ആറിന് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണത്തിലെ സി.കെ. ചന്ദ്രപ്പൻ നഗറിലെത്തി. നൂറുകണക്കിന് പ്രതിനിധികളെയും പാർട്ടിപ്രവർത്തകരെയും റെഡ് വോളണ്ടിയർമാരെയും സാക്ഷിനിർത്തി ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പതാക ഉയർത്തി.
ഇന്ന് രാവിലെ പത്തിന് ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ കൺട്രോൾ കമ്മീഷൻ അംഗം സി.എ.കുര്യൻ പതാക ഉയർത്തും.11 ന് പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും.
സിപിഐ പാർട്ടി കോൺഗ്രസ് തുടങ്ങി
01:25 AM Apr 26, 2018 | Deepika.com