തിരുവനന്തപുരം: ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ച് കേരളത്തിൽ നടപ്പിലാക്കേണ്ട പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വിവിധ ഗാന്ധിയൻ സംഘടനകളുടെയും ഗാന്ധിയൻ സ്ഥാപനങ്ങളുടെയും ഗാന്ധിയൻ ആശയക്കാരുടെയും കൂടിച്ചേരൽ ഏപ്രിൽ 28ന് രാവിലെ 11നു തൃശൂർ ഭാരതീയ വിദ്യാഭവൻ ഹാളിൽ നടക്കും.
സർവോദയമണ്ഡലം പ്രസിഡന്റ് ഡോ. ജോസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തായാട്ട് ബാലൻ, ഡോ. എൻ. രാധാകൃഷ്ണൻ, ഡോ. എം.പി. മത്തായി, കെ.പി.എ. റഹീം, കെ.ജി. ജഗദീശൻ, ടി.ആർ.എൻ. പ്രഭു, ഡോ. ഗോപാലകൃഷ്ണൻ നായർ, തേറന്പിൽ രാമകൃഷ്ണൻ, സി.എൻ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
ഗാന്ധിയൻ ആശയക്കാരുടെ കൂടിച്ചേരൽ 28ന്
12:13 AM Apr 26, 2018 | Deepika.com