ന്യൂഡൽഹി: യാക്കോബായ സുറിയാനി സഭയ്ക്കുനേരേയുള്ള നീതി നിഷേധത്തിനെതിരെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തിൽ നാളെ ന്യൂഡൽഹിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തും.
രാത്രി 8.30 മുതൽ 10.30 വരെ ഡൽഹിയിലെ ഇന്ത്യ ഗേറ്റിനു മുന്നിൽ കാതോലിക്ക ബാവായും മെത്രാപ്പോലീത്തമാരും വൈദികരും സന്യസ്തരും വിശ്വാസികളും മെഴുകുതിരി കത്തിച്ചു പങ്കാളികളാകും.
സഭയുടെ പൂർവികവിശ്വാസത്തിൽ നിലനിൽക്കുവാനും മുന്നോട്ടുപോകുവാനുമുള്ള അവകാശം നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. സത്യവിശ്വാസികൾ പടുത്തുയർത്തിയദൈവാലയങ്ങൾ അതിന്റെ സ്ഥാപന ഉദ്യേശത്തിലെന്നും നിലനിർത്തുവാനും പ്രഖ്യാപിക്കുവാനുമാണു ഇന്ത്യഗേറ്റിൽ ഒത്തുകൂടുന്നത്.
വിശ്വാസികൾക്കെതിരേ യുള്ള നീതിനിഷേധം അധികാരികളെയും സമൂഹത്തെയും അറിയിക്കുവാനുമാണു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ യൗസേബിയോസ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകും.
യാക്കോബായ സുറിയാനി സഭയുടെ പ്രതിഷേധ കൂട്ടായ്മ നാളെ
12:13 AM Apr 26, 2018 | Deepika.com