തൊടുപുഴ: കേരള എൻജിഒ യൂണിയൻ 55-ാം സംസ്ഥാന സമ്മേളനം 29 മുതൽ മേയ് ഒന്നു വരെ അടിമാലി ഈസ്റ്റേണ്‍ ന്യൂട്ടണ്‍ സ്കൂൾ മൈതാനത്ത് നടക്കും. 29നു ഉച്ചകഴിഞ്ഞ് 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി പറഞ്ഞു.
29ന് രാവിലെ ഒന്‍പതിന് പതാക ഉയർത്തും.രാവിലെ 10ന് സംസ്ഥാന കൗണ്‍സിൽ ചേരും. 3.30 ന് പ്രതിനിധിസമ്മേളനം. 30ന് രാവിലെ പ്രതിനിധിസമ്മേളനം തുടരും. 10ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രഭാഷണം നടത്തും. രണ്ടിന് ചേരുന്ന സുഹൃദ് സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. മേയ് ഒന്നിന് രാവിലെ 11ന് അഴിമതിവിമുക്തവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് എന്ന വിഷയത്തിൽ ജോയിസ് ജോർജ് എംപി വിഷയം അവതരിപ്പിക്കും. 2.30നു മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ രക്ഷാധികാരി കെ.പി. മേരി, ജനറൽ കണ്‍വീനർ ടി.എം. ഗോപാലകൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ എന്നിവരും പങ്കെടുത്തു.
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം 29 മുതൽ
12:13 AM Apr 26, 2018 | Deepika.com