കോഴിക്കോട്: ശാലോം ടിവിക്കുവേണ്ടി സുബിന് ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കുട്ടികളുടെ ഷോര്‍ട്ട്ഫിലിം"പോയിന്റ്സ്’2017ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മൂന്ന് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി.
കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിമിന്റെ തിരക്കഥ, സംവിധാനം, നിര്‍മാണം എന്നിവയ്ക്കാണ് അവാര്‍ഡ്. യഥാക്രമം 15,000, 20,000, 20,000 എന്നിങ്ങനെയാണ് അവാർഡ് തുക.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും അവരവരുടെ വീടുകളില്‍തന്നെ ഏറ്റവും നിര്‍മലവും ശുദ്ധവുമായ നിരവധി അവസരമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഷോര്‍ട്ട്ഫിലിം സഹായകമായതായി അവാര്‍ഡ് സമിതി വിലയിരുത്തി. കോഴിക്കോട് ചക്കിട്ടപാറ എഴുത്താണിക്കുന്നേല്‍ ജോസഫ്- ക്ലാര ദമ്പതികളുടെ മകനാണ് സുബിന്. ഭാര്യ: ജോബിത. മക്കള്‍: അലീനിയ, ആന്റണി, അല്‍ഫോന്‍സ്. കുടുംബപ്രേഷിതയായ വിശുദ്ധ എവുപ്രാസ്യയുടെ ജീവിതം ആവിഷ്ക്കരിച്ച ‘തപസ്വിനി വിശുദ്ധ എവുപ്രാസ്യ’ എന്ന ടെലിസീരിയലിലൂടെ കഴിഞ്ഞ വര്‍ഷം ശാലോം ടിവിക്ക് നാല് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
ശാലോം ടിവിക്ക് മൂന്ന് സംസ്ഥാന അവാർഡ്
12:13 AM Apr 26, 2018 | Deepika.com