പുതുപ്പള്ളി: നിയന്ത്രണംവിട്ട് റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയ വാനിന് അടിയിൽപ്പെട്ടു ചുമട്ടുതൊഴിലാളി മരിച്ചു. പുതുപ്പള്ളി ജംഗ്ഷനിലെ ചുമട്ടുതൊഴിലാളി തച്ചുകുന്ന് അയ്യൻകോയിക്കൽ ഷാജി (50)യാണു മരിച്ചത്. അപകടത്തിൽപ്പെട്ട ജീപ്പ് ഡ്രൈവർ പുതുപ്പള്ളി കോനായിൽ കൊച്ചുമോനെ (49)പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചിനു പുതുപ്പള്ളി ജംഗ്ഷനിലായിരുന്നു സംഭവം. തോട്ടയ്ക്കാടു ഭാഗത്തുനിന്നു വരികയാ യിരുന്ന പാഴ്സൽ വാൻ നിയന്ത്രണം വിട്ടു കാറിലിടിക്കുകയും കാർ റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് ജീപ്പിൽ ഇടിക്കുകയുമായിരുന്നു. കാറിലി ടിച്ച പാഴ്സൽ വാൻ എംഎസ് ഏജൻസിസിലേക്കു പാഞ്ഞു കയറി. ഫുട്പാത്തിൽ നിന്ന ഷാജിയെ ഇടിച്ചുകൊണ്ടു വാൻ കടയിലേക്കു പാഞ്ഞു കയറുകയായിരുന്നു.
പുതുപ്പള്ളി വെട്ടത്തുകവലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന കണ്ട്രോൾ റൂം പോലീസുകാർ ഇവിടെ എത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഷാജി മരിച്ചു.
തങ്കമ്മയാണ് ഷാജിയുടെ ഭാര്യ. മക്കൾ: ജിനു, വിഷ്ണു. സംസ്കാരം ഇന്നു നാലിന്.
എറണാകുളത്തുനിന്നും ആലപ്പുഴ, കോട്ടയം ജില്ലകളിൽ പാഴ്സൽ വിതരണം ചെയ്യുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. പുതുപ്പള്ളിയിലേക്കു വരികയായിരുന്നു വാഹനം.
അപകടത്തെത്തുടർന്നു സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഡ്രൈവർ ആലപ്പുഴ അന്പലപ്പുഴ കാഞ്ഞിരത്തുംപാറ സന്തോഷ്കുമാർ പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പുതുപ്പള്ളിയിൽ വഴിയരികിൽനിന്ന ചുമട്ടുതൊഴിലാളി വാനിടിച്ചു മരിച്ചു
12:00 AM Apr 26, 2018 | Deepika.com