പ ത്തനംതിട്ട: പരിസ്ഥിതിദിനത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും നടുന്നതിനുള്ള ഫലവൃക്ഷത്തൈകളുടെ ഉത്പാദനം വിദ്യാർഥികൾ തന്നെ നിർവഹിക്കും. സംസ്ഥാന വനംവകുപ്പിൽ നിന്നു പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ എത്തിച്ച് വിതരണം ചെയ്യുന്ന പരിപാടിക്കു പകരമായാണ് ഇക്കുറി ഫലവൃക്ഷത്തൈകൾ ഉത്പാദിപ്പിച്ച് വിതരണം നടത്താനുള്ള തീരുമാനം.
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഒരു വിദ്യാലയത്തിൽ ഒരു പ്ലാവിൻ തൈ എന്നതാണു ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂണിയർ റെഡ്ക്രോസ് വോളന്റിയർമാരുടെ സഹായത്തോടെ 60 ലക്ഷം ഫലവൃക്ഷത്തൈകൾ ഒന്നരമാസം കൊണ്ട് ഉത്പാദിപ്പിക്കണം.
സ്കൗട്ട്സ് ഗൈഡ്സ് വിഭാഗം 40 ലക്ഷവും എസ്പിസി കേഡറ്റ്സ് 12 ലക്ഷവും ജൂണിയർ റെഡ്ക്രോസ് എട്ടുലക്ഷവും തൈകൾ വീതം തയാറാക്കണമെന്നാണു നിർദേശിച്ചിരിക്കുന്നത്.
പരിസ്ഥിതി ദിനത്തിലേക്ക് ഫലവൃക്ഷത്തൈകൾ കുട്ടികൾ ഉത്പാദിപ്പിക്കും
12:00 AM Apr 26, 2018 | Deepika.com