കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
12:00 AM Apr 26, 2018 | Deepika.com
തിരുവനന്തപുരം : തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജില്‍ 2010-2011, 2011-12 വരെയുള്ള കാലയളവില്‍ വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് മേയ് 15 മുതല്‍ 18 വരെയുള്ള തീയതികളില്‍ വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ കോളജ് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം രാവിലെ 10 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ ഓഫീസിലെത്തി തുക കൈപ്പറ്റണം.