നാടകമേള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
12:00 AM Apr 26, 2018 | Deepika.com
കൊച്ചി: പതിമൂന്നാമത് മഹീന്ദ്ര നാടകമേളയിൽ, മലയാള നാടകം ‘നൊണ’യ്ക്ക് മികച്ച നാടകം ഉൾപ്പെടെ നാല് അവാർഡുകൾ.മികച്ച സംവിധായകൻ (ജിനോ ജോസഫ്), മികച്ച രംഗശില്പി (ജിനോ ജോസഫ്), മികച്ച പ്രകാശ സംവിധാനം (സഞ്ജാസ് റഹ്മാൻ, പി.ടി.ആബിദ്) എന്നിവയാണു നൊണയ്ക്ക് ലഭിച്ച മറ്റ് അവാർഡുകൾ. മികച്ച നടൻ ഐറ്റം എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സായ്നാഥ് ഗനുവാഡ് ആണ്. സന ടോംബിയാണ് മികച്ച നടി. നാടക പ്രവർത്തകൻ വിജയ മേത്തയെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു.