കൊച്ചി: പെട്രോൾ, ഡീസൽ വിലകൾ അവിരാമം കയറുന്നു. ഇന്നലെ ഡീസലിന് 20 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂട്ടി. തിരുവനന്തപുരത്ത് 78.61 രൂപ, കൊച്ചിയിൽ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയിൽ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ കൊച്ചിയിൽ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപ എന്നിങ്ങനെയാണു വില. കേരളത്തിൽ ഡീസൽ വില സർവകാല റിക്കാർഡാണ്. പെട്രോൾ വില സർവകാല റിക്കാർഡിലേക്ക് അടുക്കുന്നു.
ഇതിനിടെ ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന് രാജ്യാന്തരവിപണിയിൽ വീപ്പയ്ക്ക് 75 ഡോളർ കവിഞ്ഞു. വില 100 ഡോളറിലെത്തിക്കാനാണ് ഒപെക് ശ്രമിക്കുന്നതെന്നു കരുതപ്പെടുന്നു.
ഇന്ധനവില കുതിക്കുന്നു
02:27 AM Apr 25, 2018 | Deepika.com